വീണ്ടും മാക്രോണ്‍

പാരിസ്: ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ എന്‍മാര്‍ഷെ പാര്‍ട്ടിക്ക് വന്‍ വിജയം. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ദേശീയ അസംബ്ലിയിലെ 577ല്‍ 361 സീറ്റുകള്‍ നേടിയാണ് അധികാരം പിടിച്ചെടുത്തത്.

577അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തികക്കാന്‍ 289 സീറ്റുകള്‍ വേണം.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സഖ്യത്തിന് 126 ഉം സോഷ്യലിസ്റ്റ് പാര്‍ട്ടി സഖ്യത്തിന് 46 ഉം ലാ ഫ്രാന്‍സ് ഇന്‍സോമൈസ് 26 ഉം നാഷണല്‍ ഫ്രണ്ട് എട്ടും മറ്റു പാര്‍ട്ടികള്‍ 10ഉം സീറ്റുകളും നേടി.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാക്രോണിന്റെ എതിരാളിയായിരുന്ന നാഷനല്‍ ഫ്രണ്ടിന്റെ മരീന്‍ ലീപെന്നും പാര്‍ലമെന്റ് സീറ്റിനായി മത്സരിച്ചിരുന്നു. എന്നാല്‍, സര്‍വേ ഫലം ശരിവെക്കുന്ന തരത്തില്‍ എട്ടു സീറ്റ് മാത്രമാണ് ലീപെന്നിന് ലഭിച്ചത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ശതമാനം വളരെ കുറവായിരുന്നെങ്കിലും മാക്രോണിന്റെ പാര്‍ട്ടിക്കായിരുന്നു മേല്‍ക്കൈ.

മാക്രോണിന്റെ പുതുരാഷ്ട്രീയത്തിന് ലഭിച്ച വന്‍ സ്വീകാര്യതയാണ് മുന്‍നിര പാര്‍ട്ടികളെ നിഷ്പ്രഭമാക്കിയത്. ഫ്രഞ്ച് രാഷ്ട്രീയത്തെ ശുദ്ധീകരിക്കുമെന്ന വാഗ്ദാനവുമായാണ് മാക്രോണ്‍ ജനവിധി നേരിട്ടത്. യൂറോപ്യന്‍ യൂണിയനുമായുള്ള വാണിജ്യബന്ധം മെച്ചപ്പെടുത്താന്‍ ഈ വിജയം മാക്രോണിനെ സഹായിക്കുമെന്നാണ് കരുതുന്നത്

 

 

Close