രാം നാഥ് കോവിന്ദിന് ടിആർഎസ് പിന്തുണ

ഹൈദരാബാദ് : എൻഡി‌എ രാഷ്ട്രപതി സ്ഥാനാർത്ഥി രാം നാഥ് കോവിന്ദിന് തെലങ്കാന രാഷ്ട്ര സമിതി പിന്തുണ പ്രഖ്യാപിച്ചു . പാർട്ടി തലവനും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖർ റാവുവാണ് പിന്തുണ അറിയിച്ചത്.

പ്രധാനമന്ത്രി റാവുവിനെ വിളിച്ച് പിന്തുണ അഭ്യർത്ഥിച്ചതിനു ശേഷമായിരുന്നു പ്രതികരണം . ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോടും തമിഴ്നാട് മുഖ്യമന്ത്രി പളനി സ്വാമിയോടും പ്രധാനമന്ത്രി പിന്തുണ അഭ്യർത്ഥിച്ചതായി റിപ്പോർട്ടുകളുണ്ട് .

Close