KeralaNews

ആംബുലന്‍സിലും തട്ടിപ്പ്

തിരുവനന്തപുരം: ഒരേ നമ്പറില്‍ രണ്ട് ആംബുലന്‍സ് സര്‍വ്വീസുമായി സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ തട്ടിപ്പ്. സാന്ത്വനം കെയര്‍ എന്ന പേരിലാണ് ആംബുലന്‍സ് സര്‍വ്വീസ് നടത്തുന്നത്.

KL 01 AT 6093 ഈ നമ്പറില്‍ രണ്ട് ആംബുലന്‍സുകളാണ് സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന്റേതായി നിലവില്‍ ഉള്ളത്. ഒന്ന് തിരുവനന്തപുരം വെഞ്ഞാറമ്മൂട് കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തുന്നു. മറ്റൊന്ന് സമീപ പ്രദേശത്തെ വര്‍ക്ക് ഷോപ്പില്‍ അപകടം പറ്റിയ നിലയില്‍ പണിക്കായി ഒതുക്കിയിരിക്കുന്നു.

KL 01 AQ 5085 എന്ന ആംബുലന്‍സ് തൃശ്ശൂരില്‍ വച്ച് രണ്ട് വര്‍ഷം മുമ്പ് അപകടത്തില്‍ പെട്ട് പൂര്‍ണ്ണമായി നശിച്ചതാണ് ഈ വാഹനവും ഇന്ന് കണിയാപുരത്ത് സര്‍വ്വീസ് നടത്തുന്നുണ്ട്. മുന്‍ ഭാഗത്തെ നമ്പര്‍ പ്ലേറ്റ്പൂര്‍ണ്ണമായി മറച്ച് കൊണ്ടാണ് സര്‍വ്വീസ് നടത്തുന്നത്.

മറ്റൊരു ആംബുലന്‍സായ KL 27 2914 എന്ന വാഹന രജിസ്‌ട്രേഷന്‍ സംബദ്ധിച്ച യാതൊരു വിവരങ്ങളും കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റിലില്ല.

ഇങ്ങനെ നീളുന്ന നിരവധി ദുരൂഹ സര്‍വ്വീസുകളാണ് SKSSF എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

Shares 430
Close