പ്രഥമ പൗരനാകാൻ രാം നാഥ് കോവിന്ദ്

1945 ഒക്ടോബർ 1 ന് ഉത്തർപ്രദേശിലെ കാൺപൂരിൽ ജനനം . അച്ഛൻ ശ്രീ മൈക്കു ലാൽ , അമ്മ കലാവതി . പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോമേഴ്സിൽ ബിരുദം . തുടർന്ന് കാൺപൂർ ഡിഎവി കോളേജിൽ നിന്ന് നിയമബിരുദം

ഇന്ത്യൻ സിവിൽ സർവീസിൽ ചേരണമെന്നാഗ്രഹിച്ച് പരിശീലനത്തിനായി ഡൽഹിയിലേക്ക് . ആദ്യ രണ്ടു വട്ടവും വിജയിച്ചില്ല . മൂന്നാമത്തെ പ്രാവശ്യം വിജയിച്ചെങ്കിലും ഐഎ‌എസ് കിട്ടാത്തതിനാൽ സർവീസിൽ കയറാതെ അഭിഭാഷകനായി കോടതിയിലേക്ക് . പിന്നീട് സുപ്രീം കോടതിയിൽ അഭിഭാഷകനായി.

1977 ൽ ജനതാപാർട്ടിയുടെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറി . പിന്നീട് ദ്വയാംഗത്വ പ്രശ്നം വന്ന് ഭാരതീയ ജനതാപാർട്ടി ഉണ്ടായപ്പോൾ ബിജെപിയിൽ.

സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി നടത്തിയ പ്രവർത്തനം കണ്ടറിഞ്ഞ പാർട്ടി പാർലമെന്ററി രംഗത്തേക്ക് നിയോഗിച്ചു. രണ്ടു വട്ടമായി ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭയിലെത്തി. 1994 മുതൽ 2006 വരെ രാജ്യസഭ എം.പി .

പാർട്ടിയുടെ വക്താവായും ബിജെപി പട്ടികജാതി മോർച്ചയുടെ ദേശീയ അദ്ധ്യക്ഷനായും മികച്ച പ്രകടനം കാഴ്ച വച്ചു . 2015 ൽ ബീഹാറിന്റെ ഗവർണറായി . ഇപ്പോൾ എൻ ഡി എ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥി. തെരഞ്ഞെടുക്കപ്പെട്ടാൽ കെ ആർ നാരായണനു ശേഷം രാഷ്ട്രപതിയാവുന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവ്.

ആദർശ ശുദ്ധിയും ലളിത ജീവിതവും കൈമുതൽ . പാരമ്പര്യ സ്വത്തായി കിട്ടിയ വീട് ഗ്രാമത്തിലെ പാവപ്പെട്ടവർക്ക് വേണ്ടി കമ്യൂണിറ്റി ഹൗസ് നിർമ്മിക്കാൻ നൽകി. എന്നും എപ്പോഴും അവശ ജനവിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തന പാതയിൽ ..

എൻഡി‌എ സ്ഥാനാർത്ഥിയായി കോവിന്ദ് എത്തുന്നതോടെ ധർമ്മസങ്കടത്തിലാവുക പ്രതിപക്ഷമാണ്. മുന്നണിയിലില്ലാത്ത ടി ആർ.എസ് പിന്തുണ അറിയിച്ചു കഴിഞ്ഞു. മായാവതിയും നിതീഷ് കുമാറും പിന്തുണയ്ക്കാനാണ് സാദ്ധ്യത കൂടുതൽ.

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ രാം നാഥ് കോവിന്ദ് ഭാരതത്തിന്റെ പതിനാലാമത് രാഷ്ട്രപതിയായി ചുമതലയേൽക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ് . സമൂഹികമായി താഴേത്തട്ടിലായിപ്പോയ വലിയൊരു സമൂഹത്തിന് അത് നൽകുന്ന ഊർജ്ജം ചെറുതല്ല . അങ്ങനെ നോക്കുമ്പോൾ നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാർട്ടിയും വീണ്ടും നൽകുന്നത് വളരെ വലിയൊരു സന്ദേശം തന്നെയാണ് ..

Close