സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് മൂന്ന് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് മൂന്ന് പേർ മരിച്ചു. വിവിധ ജില്ലകളിലായി 23,578 പേരാണ് പനിയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. 183 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന മോണിട്ടറിംഗ് സെൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജടീച്ചർ പറഞ്ഞു.

ശുചിത്വ നിലവാരം മരുന്ന് ലഭ്യത എന്നിവയെക്കുറിച്ചുള്ള പരാതികൾ ജനങ്ങൾക്ക് മോണിട്ടറിംഗ് സെല്ലിൽ അറിയിക്കാം.

Shares 264
Close