ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനം മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുമ്പോഴാണ് കളി മുടക്കി മഴയെത്തിയത്.
അർദ്ധസെഞ്ചുറി നേടിയ ശിഖർ ധവാനും അജിൻക്യ രഹാനെയും ചേർന്ന് ഒന്നാംവിക്കറ്റിൽ 132 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തിയിരുന്നു. ധവാൻ 87 ഉം രഹാനെ 62 ഉം റൺസെടുത്ത് പുറത്തായി.
മഴമൂലം കളി നിർത്തിവയ്കുമ്പോൾ 39.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെന്ന നിലയിയിലായിരുന്നു ഇന്ത്യ. നായകൻ വിരാട് കോഹ് ലിക്കൊപ്പം എം എസ് ധോണിയായിരുന്നു ക്രീസിൽ.