റായ്പുര്‍ : ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലെ വനത്തില്‍ രണ്ടിടത്ത് കമ്യൂണിസ്റ്റ് ഭീകരരുമായിയുണ്ടായ ഏറ്റുമുട്ടലില്‍ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡി (ഡിആര്‍ജി)ലെ മൂന്നു ജവാന്മാര്ക്കു വീരമൃത്യു . പ്രത്യേക ദൗത്യസേനയിലെ (എസ്ടിഎഫ്) നാലു ജവാന്മാര്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഏറ്റുമുട്ടലില്‍ രണ്ടു പേര് ഇന്നലെ തന്നെവീരമൃത്യു വരിച്ചരുന്നു. പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഒരാള്‍ ഇന്നു പുലര്‍ച്ചയോടെയാണ് വീരമൃത്യു വരിച്ചത് . റായ്പൂരില്‍ നിന്നും 500 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യത്തെ തുടര്‍ന്ന് എസ്ടിഎഫ്, ഡിആര്‍ജി, സിആര്‍പിഎഫ് സംഘം സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് സുരക്ഷാസേനയും തിരിച്ചടിക്കുകയായിരുന്നു.