വെര്‍ജിനിയ: ഇന്ത്യ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു ശക്തിക്കും ഇന്ത്യയെ തടയാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വെര്‍ജിനിയയില്‍ ഇന്ത്യന്‍ വംശജര്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ തനിക്ക് സാധിക്കുമെന്നും നിങ്ങളുടെ ജീവിത കാലത്തു തന്നെ അവ യാഥാര്‍ഥ്യമാകുമെന്നും മോദി ഇന്ത്യന്‍ സമൂഹത്തിന് വാക്കു നല്കി.
ഇന്ത്യ പാക് അധീന കാശമീരിലേക്ക് നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും മോദി സംസാരിച്ചു. ഇന്ത്യ മിന്നലാക്രമണം നടത്തിയതോടെ ലോകം ഇന്ത്യയുടെ ശക്തി അറിഞ്ഞു. ആവശ്യമായി വന്നാല്‍ ശക്തിപ്രയോഗിക്കാന്‍ ഇന്ത്യ മടിക്കില്ലെന്ന് ലോകം തിരിച്ചറിഞ്ഞു. ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ ഒരുരാജ്യം പോലും ചോദ്യം ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം വ്യവസായങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കാന്‍ സര്‍ക്കാര്‍ ഏഴായിരം പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിനായി യുഎസില്‍ എത്തിയ മോദി, ഇവിടത്തെ വിവിധ കമ്പനി മേധാവികളുമായി സംസാരിക്കുമ്പോഴാണു ഇന്ത്യയിലെ അവസരങ്ങളെ കുറിച്ച് സംസാരിച്ചത്.
യുഎസ് കമ്പനികള്‍ക്ക് വലിയ അവസരമാണ് ഇത് തുറക്കുന്നത്. ജിഎസ്ടി ഉള്‍പ്പെടെ രാജ്യത്ത് ഏഴായിരം പരിഷ്കാരങ്ങള്‍ തന്റെ സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മോദി ചര്‍ച്ചയില്‍ വിശദീകരിച്ചു. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, ആപ്പിള്‍ സിഇഒ ടി ആപ്പിള്‍ സിഇഒ ടിം കുക്ക്, ആമസോണ്‍ മേധാവി ജെഫ് ബിസോസ് ഉള്‍പ്പെടെ 21 വ്യവസായ പ്രമുഖര്‍ പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.