തൃശ്ശൂര്‍ : സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ കളക്ട്രേറ്റിന് മുന്നില്‍ നഴ്സുമാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് സന്തോഷ് പണ്ഡിറ്റ്. ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കുന്ന സാംസ്കാരിക നായകര്‍ സമരത്തെ അവഗണിക്കുന്നതിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
സമരത്തെ അവഗണിക്കുകയും നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം പ്രതികരണങ്ങള്‍ നടത്തുകയും ചെയ്യുന്ന സാംസ്കാരിക നായകരെ സന്തോഷ് പണ്ഡിറ്റ് പരിഹസിച്ചു. ഇതര സംസ്ഥാനത്തൊഴിലാളികളെക്കാള് കുറവാണ് നഴ്സുമാരുടെ വേതനമെന്നും അദ്ദേഹം വിമര്‍ശിച്ചു.
സമരത്തിന് പിന്തുണയര്‍പ്പിച്ച് ഇരുപത്തയ്യായിരം രൂപയും പണ്ഡിറ്റ് നല്കി.