ഐസ്വാള്‍: ഫുട്ബോള്‍ പ്ലെയേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ ഏറ്റവും മികച്ച ഇന്ത്യന്‍ താരത്തിനുള്ള പുരസ്കാരം അനസ് എടത്തൊടികക്ക്. ഫാന്‍ പ്ലെയര്‍ പുരസ്കാരം സി.കെ വിനീതിനാണ്.
ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനും ഐലീഗില്‍ മോഹന്‍ ബഗാനും വേണ്ടി പുറത്തെടുത്ത പ്രകടനമാണ് അനസിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ് താരമായ സി.കെ വിനീത് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. രണ്ടാമതുള്ള താരത്തേക്കാള്‍ 30,000ത്തിലധികം വോട്ടാണ് വിനീത് നേടിയത്.
മികച്ച അണ്ടര്‍21 താരം ബെംഗളൂരു എഫ്.സിയുടെ ഉദാന്ത സിങ്ങാണ്. ഐസ്വാള്‍ എഫ്.സിയെ ഐലീഗ് ചാമ്പ്യന്മാരാക്കിയ ഖാലിദ് ജമീലാണ് മികച്ച പരിശീലകന്.
നേരത്തെ ഈ വര്‍ഷത്തെ ഐ ലീഗിലെ മികച്ച ഡിഫന്‍ഡര്‍ക്കുള്ള പുരസ്കാരവും അനസ് നേടിയിരുന്നു.