റിയാദ് : കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി പ്രവാസി മലയാളി ഫെഡറേഷൻ. പിഎംഎഫ് മഹിളാ സംഘവും സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷനും സംയുക്തമായാണ് റിയാദിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്.
റിയാദിൽ ജോലിചെയ്യുന്ന നഴ്സുമാരും പ്രവാസി മലയാളി ഫെഡറേഷനും സംയുക്തമായിട്ടാണ് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചത്.സ്വകാര്യ ആശുപത്രി മാനേജ് മെന്റുകളെ സർക്കാർ നിലക്ക് നിർത്തണമെന്നും സമരം ചെയുന്ന നഴ്സുമാരുടെ ശമ്പളവര്‍ദ്ധനവ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
പ്രവാസി നഴ്സുമാർ പിരിച്ചുവിടൽ ഭീഷണി നേരിടുകയാണ്.ഈ സാഹചര്യത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.പ്രവാസി മലയാളി ഫെഡറേഷൻ മഹിള സംഘം പ്രവർത്തകരായ ബുഷ്റ മുജീബ്, റാഷിദ ഷിബു, നജ്മ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സംഗമം നടത്തിയത്.ജയൻ കെടുങ്ങല്ലൂർ , റാഫി പാങ്ങോട്, മുജീബ് കായക്കുളം, ഷിബു ഉസ്മാൻ , ജലീൽ ആലപ്പുഴ , ഷാജഹാൻ കല്ലംമ്പലം ,ഷാജഹാൻ ചാവക്കാട് തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.