GulfNews

‘ഇൻസൈറ്റ് 2017’ ; ആഘോഷമാക്കി കുട്ടികൾ

അബുദബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന സമ്മർ ക്യാമ്പ് ആഘോഷമാക്കി കുട്ടികൾ. കുട്ടികളുടെ ആത്മവിശ്വാസം വളര്‍ത്താനും വ്യക്തിപരമായ കഴിവുകള്‍ വികസിപ്പിക്കാനുമായി ‘ഇൻസൈറ്റ് 2017’ എന്ന് പേരിട്ടിരിക്കുന്ന സമ്മർ ക്യാമ്പ് കുട്ടികൾക്ക് വ്യത്യസ്ത അനുഭവമാണ് സമ്മാനിക്കുന്നത്.

വിനോദവും ശാസ്‌ത്ര പഠനവും സാഹിത്യ രചനയുമൊക്കെയായി സമ്മർ ക്യാമ്പ് ആഘോഷമാക്കുകയാണ് കുരുന്നുകൾ. അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 250 ഓളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന ക്യാമ്പിന്റെ ഡയറക്ടർ എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഹാഫിസ് മുഹമ്മദാണ്.

കുട്ടികള്‍ക്കായി വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകള്‍, ഇന്‍ഡോര്‍ കളികള്‍ തുടങ്ങിയവയാണ് പ്രധാനമായും ക്യാംപിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ ഒരുമണിക്കൂർ കൊണ്ട് തയ്യാറാക്കിയ 250 പേജുകളുള്ള കയ്യെഴുത്ത് മാസികയാണ് മറ്റൊരു പ്രത്യേകത.

മാസിക ക്യാംപിന്റെ സമാപന സമ്മേളനത്തിൽ പ്രകാശനം ചെയ്യും. ജൂലായ് 14 വരെ വൈകിട്ട് അഞ്ചുമുതൽ രാത്രി പത്തുവരെയാണു ക്യാംപ് നടക്കുന്നത്.

Close