വിംബിൾഡൺ ടെന്നീസ്; പുരുഷ ഫൈനലിസ്റ്റുകളെ ഇന്നറിയാം

വിംബിൾഡൺ ടെന്നീസ് പുരുഷ ഫൈനലിസ്റ്‍റുകളെ ഇന്നറിയാം. എട്ടാം വിംബിൾഡൺ കിരീടം തേടിയിറങ്ങുന്ന റോജർ ഫെഡറിന്‍റെ എതിരാളി ചെക്ക് റിപ്പബ്ലിക്കിന്‍റെ തോമസ് ബെർഡിച്ചാണ്.

ടൂർണമെന്‍റിൽ അപാര ഫോം തുടരുന്ന ഫെഡറർ ഒരു സെറ്റ് പോലും നഷ്‍ടപ്പെടുത്താതെയാണ് സെമി വരെയെത്തിയത്. രണ്ടാം സെമിയിൽ സെർബിയയുടെ മാരിൻ സിലിച്ച് അമേരിക്കയുടെ സാം ക്യൂറിയെ നേരിടും.

വനിതാ സിംഗിൾസ് ഫൈനലിൽ വീനസ് വില്യംസ് സ്‍പെയിനിന്‍റെ ഗാർബിൻ മുഗരുസയെ നേരിടും. ആറാം സീഡ് ജോഹനാ കോണ്ടയെ തകർത്താണ് വീനസ് വില്യംസ് ഫൈനലിലെത്തിയത്. സ്ലോവാക്യയുടെ മഗ്ദലീന റബറിക്കോവയേയാണ് മുഗുരസ കീഴടക്കിയത്.

Close