ജിമ്മന്മാർ റെഡിയായി ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും

നവാഗതനായ പ്രവീൺ നാരായണൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന അങ്കരാജ്യത്തെ ജിമ്മന്മാർ എന്ന ചിത്രത്തിൽ രൂപേഷ് പീതാംബരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആനന്ദം സിനിമയിലെ ടീച്ചർ ആയി വന്നു രസിപ്പിച്ച വിനീത കോശിയാണ് ചിത്രത്തിൽ നായികയാകുന്നത്.

DR.റോണി, രാജീവ് പിള്ള, സുദേവ് നായർ, ശങ്കർ ഇന്ദുചൂഡൻ, എന്നിവർ രൂപേഷ്പീതാംബരനോടൊപ്പം അങ്കരാജ്യത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തും.

പേര് കൊണ്ട് ഇതിനോടകം തന്നെ ശ്രദ്ധയാകർഷിച്ച ജിമ്മന്മാരുടെ ചിത്രീകരണം സെപ്റ്റംബർ മാസം ആരംഭിക്കും.

DQ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ക്യാമറാമാൻ സുജിത് വാസുദേവിനോടൊപ്പം അസ്സോസിയേറ്റ് ആയിരുന്ന ജിക്കു ജേക്കബ് പീറ്റർ ആണ് നിർവഹിക്കുന്നത്.

മികച്ച ഗാനരചയിതാവിനുളള സംസ്ഥാന അവാർഡ് നേടിയ ഒഎസ് ഉണ്ണികൃഷ്ണന്റെ വരികൾക്ക് ഗിരീഷ് സൂര്യനാരായണൻ ഈണം പകരും.

ചിത്രത്തിന്റെ ടൈറ്റിൽ 3 മാസങ്ങൾക്ക് മുൻപ് നടൻ കുഞ്ചാക്കോ ബോബനും അനിൽ രാധാകൃഷ്ണ മേനോനും ചേർന്ന് പ്രകാശനം ചെയ്തിരുന്നു.

ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.

Shares 190
Close