നഴ്സുമാർക്ക് സർക്കാർ പ്രഖ്യാപിച്ച ശമ്പളം നൽകുമെന്ന് മാനേജ്മെന്‍റുകൾ

കൊച്ചി: നഴ്സുമാർക്ക് സർക്കാർ പ്രഖ്യാപിച്ച ശമ്പളം നൽകുമെന്ന് ആശുപത്രി മാനേജ്മെന്‍റുകൾ. സമരം തുടർന്നാൽ നഴ്സിംഗ് വിദ്യാർത്ഥികളെ ഉപയോഗിച്ച് നേരിടും. ആശുപത്രി മാനേജ്മെന്‍റുകളുടെ യോഗത്തിലാണ് തീരുമാനം.

നിലവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ശമ്പളം കൂടുതലാണെങ്കിലും ഇത് നല്‍കാന്‍ തങ്ങള്‍ തയ്യാറാണ്. പക്ഷേ നഴ്‌സുമാരുടെ സമരം തീര്‍പ്പാക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം.

ആശുപത്രികള്‍ അടച്ചു പൂട്ടിക്കൊണ്ട് നഴ്‌സുമാരുടെ സമരത്തെ നേരിടില്ലെന്നും കൊച്ചയിൽ നടന്ന യോഗത്തിന് ശേഷം മാനേജ്മെന്റ് പ്രതിനിധികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Close