നടിയെ ആക്രമിച്ച സംഭവം: മെമ്മറി കാര്‍ഡ് കണ്ടെത്തി

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പോലീസിന് ലഭിച്ചതായി സൂചന.

പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്റെ കയ്യില്‍ നിന്നാണ് മെമ്മറി കാര്‍ഡ് പോലീസ് പിടിച്ചെടുത്തത്. എന്നാല്‍ മെമ്മറി കാര്‍ഡില്‍ നിന്നും ദൃശ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.

ദൃശ്യങ്ങള്‍ മായ്ചു കളഞ്ഞതാണോ എന്ന് വ്യക്തമല്ല. ഇതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തും. രാജു ജോസഫിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

രണ്ടു വര്‍ഷം മുമ്പ് മറ്റൊരാള്‍ക്കുവേണ്ടി ഒരു നടിയെ സുനി പീഡിപ്പിച്ചെന്ന വിവരം പോലീസിന് കിട്ടിയിട്ടുണ്ട്. ഇത് വിജയിച്ചതിനാലാണ് ഇതേപോലുള്ള ക്വട്ടേഷന്‍ സുനിയെ ഏല്‍പ്പിച്ചതെന്ന് പോലീസ് കരുതുന്നു.

Close