രാഷ്ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡല്‍ഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു. നിലവിലെ അംഗസഖ്യയനുസരിച്ച് രാജ്യസഭാലോകസഭാ അംഗങ്ങളായ 726 എംപിമാരും നിയമസഭകളില്‍ നിന്ന് 4120 എംഎല്‍എമാരുമാണ് വോട്ടെടുപ്പില്‍ പങ്കെടുക.

പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി തയ്യാറാക്കിയ പോളിംഗ് ബൂത്തുകളിലായാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നത് .

പ്രധാനമന്ത്രി നരേന്ദ്രമോദി, ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മറ്റു കേന്ദ്ര മന്ത്രിമാര്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് തുടങ്ങിയവര്‍ വോട്ടുകള്‍ രേഖപ്പെടുത്തി.

പോരാട്ടത്തിനുള്ള സാധ്യത ഇല്ലാതാക്കി നിലവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദ് 70 ശതമാനത്തോളം വോട്ട് വാങ്ങി വിജയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള ഒരു ജനപ്രതിനിധിയുടെ വോട്ട് മൂല്യം 152 വോട്ട് ആണ്. രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പോളിംഗ് സമയം.

കരു നീക്കങ്ങള്‍ക്കൊടുവില്‍ ബിജെപി, ശിവസേന, ടിഡിപി, അകാലിദള്‍, എല്‍ജെപി, പിഡിപി, ആര്‍എല്‍എസ്പി, ബിപിഎഫ്, എന്‍പിഎഫ്, എജിപി എന്നിവയ്ക്ക് പുറമെ ജെഡിയു, അണ്ണാ ഡിഎംകെയിലെ രണ്ടു വിഭാഗവും അടക്കം ഭരണ പക്ഷത്തെ പിന്തുണച്ചുകഴിഞ്ഞു.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, സിപിഎം, ആര്‍ജെഡി തുടങ്ങിയവരുമായി അശക്തമാണ് പ്രതിപക്ഷ നിര.

പാര്‍ലമെന്റ് സമ്മേളനത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാക്കി വ്യാഴാഴ്ച്ച ഫലമറിയും.

Close