ഒഡിഷയില്‍ ശക്തമായ മഴ : ജാഗ്രതാ നിര്‍ദേശം നല്‍കി

ഭുവനേശ്വര്‍: രണ്ടാം ദിവസവും ശക്തമായ മഴ തുടരുന്ന ഒഡീഷയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

നാഗവല്ലി, കല്യാണി നദികളില്‍ വെള്ളം കരകവിഞ്ഞ് ഒഴുകുകയാണ്.

മഴ മൂലം താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഒഡിഷ വഴി കടന്നുപോകുന്ന റായ്പൂരിനെയും ഛത്തീസ്ഗഡിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത 26ലെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്.

സ്ഥിതി വഷളായതോടെ സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന്റെയും വ്യോമസേനയുടേയും സഹായം തേടിയിട്ടുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇന്ത്യന്‍ വ്യോമസേനയുടെ എംഐ 17 വി 5 വിമാനങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വെളളത്തില്‍ മുങ്ങിയ വീടുകളുടെ മേല്‍ക്കൂരയില്‍ അകപ്പെട്ടുപോയവരെ രക്ഷിക്കാനാണ് ഹെലികോപ്റ്ററുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

റായഗഡ – തിത്‌ലഗഡ് റെയില്‍വേ സെക്ഷനില്‍ തെരുവാലി സിംഗപുര്‍ റോഡ് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലെ വെളളപ്പൊക്കത്തില്‍ പാലം ഒലിച്ചുപോയി.

ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ്, അഗ്‌നിശമനസേന തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വ്യക്തമാക്കി.

 

Close