കോഴിക്കോട് : മുക്കത്ത് ഹിന്ദു വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മഞ്ചേരി വിവാദ മതം മാറ്റ കേന്ദ്രമായ സത്യ സരണിക്കെതിരെ നടപടി എടുക്കണമെന്ന് ഹിന്ദു ഐക്യവേദി . സത്യ സരണിയില്‍ ക്രൂരമായ പീഡനത്തിന് വിധേയമായതായും, തന്നെ തെറ്റിദ്ധരിപ്പിച്ചു മത പരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതായും പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു . സത്യ സരണിയെ സംരക്ഷിക്കാനുള്ള പോലീസ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കി .
മുക്കം കീച്ചേരി സ്വദേശിനിയായ പെണ്‍കുട്ടിയെ മതം മാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ സത്യ സരണിയെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഹിന്ദു ഐക്യ വേദി രംഗത്തെത്തിയത്.
പ്രണയ വിവാഹത്തിന് ശേഷം , അഹമ്മദ് നബീല്‍ തന്നെ മതം മാറ്റ കേന്ദ്രമായ മഞ്ചേരിയിലെ സത്യ സരണിയില്‍ എത്തിച്ചുവെന്നു പെണ്‍കുട്ടി പൊലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. വിദേശത്തേക്ക് പോകാന്‍ പാസ്പോര്‍ട്ട് തരപ്പെടുത്താനെന്ന വ്യജേനെയാണ് മതം മാറ്റ കേന്ദ്രത്തില്‍ എത്തിച്ചത്.
ഇവിടെ പെണ്‍കുട്ടി സമാനതയില്ലാത്ത പീഡനം നേരിട്ടതായും പരാതിയില്‍ പറയുന്നു . പെണ്‍കുട്ടിയെ ഇവിടെ നിന്നും വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചതായും സൂചനയുണ്ട് . യുവാവിനെതിരെ കേസ് എടുത്തെങ്കിലും സത്യ സരണിയെ കേസില്‍ ഉള്‍പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല . ഇതിനെതിരെയാണ് പ്രതിഷേധം ശക്തമാവുന്നത്
ഐ എസ് റിക്രൂട്മെന്റ് കേസിലുള്‍പ്പെടെ സത്യ സരണിക്കെതിരെ ഇതിനകം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ കേന്ദ്ര ബിന്ദു സത്യ സരണിയാണെന്ന ആക്ഷേപവും ശക്തമാണ് . കേന്ദ്ര രഹസ്യാനേഷണ ഏജന്സികള്ളും സത്യ സരണിയുടെ യുടെ പ്രവര്‍ത്തനം നിരീക്ഷിച്ചു വരികയാണ് .
പെണ്‍കുട്ടിയുടെ പരാതിയെ മുഖവിലക്കെടുക്കാതെ സത്യ സരണിയെ സംരക്ഷിക്കാനുള്ള പോലീസ് നീക്കത്തിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം.