കൊച്ചി : സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന് ഹൈക്കോടതി മീഡിയേഷന് കമ്മിറ്റി നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല. 20,000 രൂപ അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യത്തില്‍ നഴ്സുമാര്‍ ഉറച്ചുനിന്നു. എന്നാല്‍ നഴ്സുമാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്മെന്റുകള്‍ നിലപാടെടുത്തു. ഇതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
വ്യാഴാഴ്ച കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു. മൂന്നിലൊന്ന് നഴ്സുമാര്‍ മാത്രമേ വ്യാഴാഴ്ച ഡ്യൂട്ടിക്ക് ഹാജരാകൂ. എന്നാല്‍ അത്യാഹിത വിഭാഗവും മറ്റ് അവശ്യസേവനങ്ങളും തടസപ്പെടുത്തില്ല.
അതേസമയം, ലഭ്യമായ ജീവനക്കാരെവച്ച് ആശുപത്രികള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് മാനേജമെന്റുകള്‍ അറിയിച്ചു. മിനിമം വേതനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും മാനേജ്മെന്റുകള്‍ പറഞ്ഞു. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ഒത്തുതീര്‍പ്പു ചര്‍ച്ച നടക്കുന്നുണ്ട്.