വാഷിങ്ടന്‍ : ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാനും. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ ‘കണ്ട്രി റിപ്പോര്‍ട്ട് ഓണ്‍ ടെററിസം’ വാര്‍ഷിക റിപ്പോര്‍ട്ടിലാണു പാക്കിസ്ഥാനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2016ല്‍ ലഷ്കര്‍ ഇ തൊയ്ബ, ജയ്ഷെ ഇ മുഹമ്മദ് പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കാനും ഫണ്ട് ശേഖരിക്കാനും സംഘടന കെട്ടിപ്പടുക്കാനുമായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ പാക്കിസ്ഥാനില്‍ ആക്രമണം നടത്തുന്ന തെഹ്രീകെ താലിബാന് പോലുള്ള ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായി പാക്ക് സൈന്യവും സുരക്ഷാസേനകളും നടപടിയെടുത്തിട്ടുണ്ട്. എങ്കിലും അഫ്ഗാനിസ്ഥാനിലെ യുഎസ് താല്പര്യങ്ങളെ ഹനിക്കുന്ന അഫ്ഗാന് താലിബാന്, ഹഖ്ഖാനി ശൃംഖല തുടങ്ങിയവയെ അമര്‍ച്ച ചെയ്യാന്‍ കാര്യമാത്രമായ നടപടികള്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
പഠാന്‍കോട്ട് ആക്രമണത്തെക്കുറിച്ചും ഇന്ത്യയിലെ ഐഎസ് റിക്രൂട്ട്മെന്റിനെക്കുറിച്ചും ഭീകരാക്രമണ പദ്ധതികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അഫ്ഗാനിസ്ഥാന്, സൊമാലിയ, തെക്കന്‍ ഫിലിപ്പീന്‍സ്, ഈജിപ്ത്, ഇറാഖ്, ലെബനന്, ലിബിയ, യെമന്‍, കൊളംബിയ, വെനസ്വേല തുടങ്ങിയവയാണ് യുഎസ് പട്ടികയില്‍ ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്ന മറ്റു രാജ്യങ്ങള്‍.