ലോസ് ആഞ്ചലസ് : പ്രമുഖ അമേരിക്കന്‍ റോക്ക് ബാന്‍ഡായ ലിന്‍കിന്‍ പാര്‍ക്കിന്റെ മുഖ്യ ഗായകന് ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ ആത്മഹത്യ ചെയ്തു. സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് 42 കാരനായ ഗായകനെ കണ്ടെത്തിയത്.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ താന്‍ ചെറുപ്പകാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കാര്യം പൊതു വേദികളില്‍ പറയാറുണ്ടായിരുന്നു.
എന്നാല്‍ 2011ല്‍ നല്കിയ ഒരു അഭിമുഖത്തിനിടെ താന്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചുവെന്നും ഇപ്പോള്‍ സമാധാനമായി ജീവിക്കുകയാണെന്നും ബെന്നിംഗ്ടണ്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ മെയ് മാസത്തില്‍ പുറത്തിറങ്ങിയ ‘വണ്‍ മോര് ലൈറ്റ്’ എന്ന സ്റ്റുഡിയോ ആല്‍ബമാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ അവസാന ആല്‍ബം.
രണ്ട് വിവാഹങ്ങള്‍ കഴിച്ച അദ്ദേഹത്തിന് ആറ് മക്കളുണ്ട്.