അക്ഷയ് കുമാര്‍ ചിത്രം ‘ടോയ്ലറ്റ്: ഏക് പ്രേംകഥ’ റിലീസിംഗിന് മുന്‍പ് ഓണ്‍ലൈനില്‍ ചോര്‍ന്നു. ഓഗസ്റ്റ് 11 നാണ് സിനിമയുടെ റിലീസിങ്ങ് നിശ്ചയിച്ചിരുന്നത്.
ജൂലൈ 21 നാണ് ടോയ്ലറ്റ്: ഏക് പ്രേംകഥ ഓണ്‍ലൈനില്‍ ചോര്‍ന്നത്. ചിത്രം ഓണ്‍ലൈനില്‍ പ്രചരിച്ചിതിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ചിത്രം ചോര്‍ന്നത് ദൗര്‍ഭാഗ്യകരമാണെങ്കിലും ഈ വിഷയത്തില്‍ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം പ്രതീക്ഷതരുന്നുണ്ട്. സൂഹൃത്തുക്കളും ആരാധകരും സഹപ്രവര്‍ത്തകരും പൈറസിയോട് നോ പറയണമെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.
ശ്രീ നാരായണ്‍ സിംഗ് സംവിധാനം ചെയ്ത ഈ ചിത്രം സ്വച്ഛ് ഭാരത് അഭിയാന് പശ്ചാത്തലത്തില്‍ ഒരുങ്ങിയ പ്രണയകഥയാണ്.