തിരുവനന്തപുരം : അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് മലയാള മനോരമയ്ക്ക് എതിരെ ബിജെപി സംസ്ഥാനസമിതി അംഗം എം. മോഹനന്മാസ്റ്റര് നിയമ നടപടിയിലേക്ക്.
വ്യാജരശീതി ഉപയോഗിച്ച് പണംപിരിച്ചതായി വന്നവാര്‍ത്ത അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി പത്രത്തിനെതിരെ ഒരു കോടി രൂപ മാനനഷ്ടകേസ് ഫയല്‍ ചെയ്യാനാണ് തീരുമാനം.
കൂടാതെ ഉപാധികളില്ലാതെ മാപ്പുപറയണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പത്രത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചതായും മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.