സിറിയയില്‍ സ്‌ഫോടനം; 50 ഭീകരര്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 50 ഭീകരര്‍ കൊല്ലപ്പെട്ടു. അല്‍ ക്വയ്ദ ബന്ധമുള്ള അല്‍ നുസ്ര ഫ്രണ്ട് ഭീകര സംഘടനയില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച യുദ്ധോപകരണങ്ങള്‍ നിറച്ച വാഹനം പൊട്ടിത്തെറിച്ചായിരുന്നു അപകടം.

അഹ്‌റര്‍ അല്‍ഷാം വിമതരുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ആഭ്യന്തരയുദ്ധം ശക്തമായതോടെ ഇഡ്‌ലിബിലെ ഭൂരിഭാഗം പ്രദേശങ്ങളും അല്‍ നുസ്ര ഫ്രണ്ടിന്റെ സ്വാധീനത്തിലായിരുന്നു. ഇതോടെ അഹ്‌റര്‍ അല്‍ഷാം വിമതര്‍ മേഖലയില്‍ നിന്ന് പിന്മാറിയിരുന്നു.

Shares 574
Close