കൊല്‍ക്കത്ത: കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്ണ്ണന് തന്റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അപേക്ഷ നല്‍കും.
രാഷ്ട്രപതിക്ക് ഇമെയില്‍ വഴി അപേക്ഷ നല്‍കുമെന്ന് കര്‍ണ്ണന്റെ അഭിഭാഷകന് മാത്യൂസ് ജെ.നെടുമ്പറ പറഞ്ഞു.
സുപ്രീംകോടതിയിലെയും മദ്രാസ് ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ക്കെതരെ അഴിമതി അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കത്ത് അയച്ചതിനാണ് ജസ്റ്റിസ് കര്‍ണ്ണനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അദ്ധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് കര്‍ണ്ണനെ ആറ് മാസത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.
ഇതിനെതിരെ കര്ണ്ണന് സുപ്രീംകോടതിയെ പലവട്ടം സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിക്കപ്പെട്ടില്ല. തുടര്‍ന്ന് സുപ്രീംകോടതി വിധി സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും അപേക്ഷ നല്‍കിയിരുന്നു. അതും പരിഗണിക്കപ്പെട്ടില്ല.
ദീര്‍ഘനാള്‍ ഒളിവില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ മാസം 20നാണ് കര്‍ണ്ണനെ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത്. ഇപ്പോള്‍ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലാണ് കര്ണ്ണന്.