വാഷിങ്ടണ്‍: വൈറ്റ് ഹൗസിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന റൈന്‍സ് പ്രിബസിനെ സ്ഥാനത്ത് നിന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീക്കി. പ്രിബസിനു പകരം മുന്‍ സൈനിക ജനറല്‍ ജോണ്‍ കെല്ലിയെ ട്രംപ് നിയമിച്ചു.
ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് പുതിയ നിയമനത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. നിലവില്‍ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ സെക്രട്ടറിയാണ് കെല്ലി. വൈറ്റ് ഹൗസിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ അച്ചടക്കം കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി.
ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയത് മുതല്‍ റൈന്‍സ് പ്രിബസിയായിരുന്നു ചീഫ് ഓഫ് സ്റ്റാഫ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ ചെയര്‍മാനായിരുന്നു അദ്ദേഹം. എന്നാല്‍, ട്രംപിന്റെ അനുയായികളുടെ പിന്തുണ നേടാന്‍ റൈന്സിന് സാധിച്ചിരുന്നില്ല.