കശ്മീര്‍ : പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കാശ്മീരിലെ റജൗറി ജില്ലയിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന് വെടിവച്ചു. ചൊവ്വാഴ്ച രാത്രി രജൗരിയിലെ നൗഷേര മേഖലയിലെ ബാബാ ഖോറി ബെല്‍റ്റില്‍ ലോകില്‍ ആയുധങ്ങളും എം.എം.ജികളും ഉപയോഗിച്ച് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ രജൗരി ഷാഹിദ് ഇഖ്ബാന്‍ ചൗധരി പറഞ്ഞു.
ജമ്മു കശ്മീര്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന് ഇതുവരെ 23 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്. ജൂണില്‍ പാകിസ്ഥാന് നടത്തിയ വെടിവെപ്പില്‍ 3 ജവാന്മാര് വീരമൃത്യു വരിച്ചിരുന്നു. വെടിവെപ്പില്‍ ഒരു ഗ്രാമവാസിയും കൊല്ലപ്പെട്ടിരുന്നു. ജൂലൈയില്‍ നിയന്ത്രണരേഖയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ 11 സൈനികര്‍ വീരമൃത്യു വരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.