ഇന്തോനേഷ്യയില്‍ വിമാനങ്ങള്‍ റണ്‍വേയില്‍ കൂട്ടിയിടിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ നഗരമായ മെദനില്‍ യാത്രാവിമാനങ്ങള്‍ റണ്‍വേയില്‍ മുഖാമുഖം കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

ലയണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിംഗ്‌സ് എയര്‍ക്രാഫ്റ്റും ലയണ്‍ എയര്‍പ്ലെയ്‌നും തമ്മിലാണ് റണ്‍വേയില്‍ കൂട്ടിയിടിച്ചത്. മെദനിലെ കൗലനാമു വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം ടാക്‌സിവേയില്‍ ഇട്ടിരിക്കുകയായിരുന്ന ലയണ്‍ എയര്‍പ്ലെയ്‌നില്‍ വിംഗ്‌സ് എയര്‍ലൈന്‍ ഇടിക്കുകയായിരുന്നു.

കൂട്ടിയിടിയില്‍ വിംഗ്‌സ് എയര്‍ ക്രാഫ്റ്റിന്റെ വലതുചിറകിനും ലയണ്‍ എയര്‍ പ്ലെയ്‌നിന്റെ ഇടത് ചിറകിനും കേടുപാട് പറ്റി.

Close