ന്യൂഡൽഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പാർലമെന്റിന്റെ 53-)0 നമ്പർ മുറിയിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. ഏഴുമണിയോടെ ഫലപ്രഖ്യാപനവും ഉണ്ടാകും.എൻഡിഎ സ്ഥാനാർത്ഥി വെങ്കയ്യ നായിഡുവിന്റെ ജയം സുനിശ്ചിതമാണ്. ഗോപാലകൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി.
790 എം.പി.മാരാണ് ഉപരാഷ്ട്രതി തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തുന്നത്.ഇരു സഭകളിലും ബി.ജെ.പിക്ക് മുന്‍തൂക്കമുള്ള സാഹചര്യത്തില്‍ എന്‍ഡി.എ സ്ഥാനാര്‍ഥി എം.വെങ്കയ്യ നായിഡു വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഗോപാല്‍ ക്യഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി.നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കലാവധി ഈ മാസം 10നാണ് അവസാനിക്കുന്നത്.