കൊച്ചി : മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ തുറന്ന് പറഞ്ഞ് നടി ഹിമ ശങ്കര്‍.ബെഡ് വിത്ത് ആക്ടിങ് എന്ന പാക്കേജ് മലയാള സിനിമയില്‍ ഉണ്ടന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.ഇങ്ങനെ മലയാള സിനിമയിലെ പലരും തന്നെ സമീപിച്ചിട്ടുണ്ടന്നും നടി വ്യക്തമാക്കി.
മലയാള സിനിമ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് എന്ന പേരില്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടന്ന് പ്രമുഖ നടിമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് നടി ഹിമ ശങ്കറും തനിക്കുണ്ടായ അനുഭവം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് പറഞ്ഞത്.ബെഡ് വിത്ത് ആക്ടിങ് എന്ന സമ്പ്രദായം മലയാള സിനിമയില്‍ നിലനില്‍ക്കുന്നുണ്ടന്നാണ് ഹിമ വ്യക്തമാക്കുന്നത്.
സ്വന്തം അഭിപ്രായം തുറന്ന് പറയുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രീതിയാണ് സമൂഹത്തിനുള്ളതെന്നും ഹിമ ശങ്കര്‍ ചൂണ്ടിക്കാട്ടി.സര്‍വ്വോപരി പാലാക്കാരന് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എറണാകുളം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് നടി ഹിമയുടെ വെളിപ്പെടുത്തല്‍.