വാക്ക് പാലിച്ച് സൽമാൻ ഖാൻ : വിതരണക്കാർക്ക് നൽകിയത് കോടികൾ

ന്യൂഡൽഹി : ചിത്രത്തിന്റെ വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകി നായകൻ . കബീർഖാൻ സംവിധാനം ചെയ്ത സൽമാൻ ഖാൻ ചിത്രമായ ട്യൂബ് ലൈറ്റിന്റെ വിതരണക്കാർക്കാണ് നായകനായ സൽമാൻ 32.2 കോടി രൂപ നഷ്ടപരിഹാരം നൽകിയത് . റ്റ്യൂബ് ലൈറ്റിന്റെ നഷ്ടത്തിൽ വിതരണക്കാർക്ക് നഷ്ട പരിഹാരം നൽകുമെന്ന് താരം പറഞ്ഞിരുന്നു.

ഒരുപാട് പ്രതീക്ഷകളോടെ ഈദിനിറങ്ങിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ മികച്ച നെട്ടം കൈവരിക്കാനായില്ല . ആദ്യ ആഴ്ച്ചയിൽ 21.15 കോടി നേടാൻ കഴിഞ്ഞെങ്കിലും 64.77 കോടിയിൽ ചിത്രത്തിനു പ്രതീക്ഷകൾ അവസാനിപ്പിക്കേണ്ടി വന്നു .

സൽമാൻ ഖാൻ- കബീർ ഖാൻ കൂട്ടു കെട്ടിൽ 2015 ൽ ഇറങ്ങിയ ബജ്‌രംഗി ഭായ്‌ജാൻ മികച്ച അന്ന് മികച്ച വിജയം നേടിയിരുന്നു. 90 കോടി മുതൽ മുടക്കിൽ എടുത്ത ചിത്രത്തിന് 626 കോടി ബോക്സോഫീസിൽ നേടാൻ കഴിഞ്ഞിരുന്നു.അതിനാൽ പുത്തൻ ചിത്രതിനും പ്രതീക്ഷകൾ ഏറെയായിരുന്നു.എന്നാൽ വിജയം കൈവരിക്കാൻ ട്യൂബ്‌ലൈറ്റിനായില്ല

Shares 183
Close