വിദേശികൾക്ക് സൗദി ബാലികേറാമലയാകുന്നു

റിയാദ് : സൗദിയിൽ ജോലി നഷ്ടപ്പെടുന്ന വിദേശികളുടെ എണ്ണം വർധിച്ചുവരുന്നതായി സാമ്പത്തിക മാധ്യമങ്ങൾ നടത്തിയ പഠനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം മുതൽ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും സൗദി തൊഴിൽ മന്ത്രാലയം നടത്തിവരുന്ന ഊർജ്ജിത സ്വദേശിവൽക്കരണവുമാണ് പ്രധാന കാരണം .

കഴിഞ്ഞ വർഷത്തേക്കാൾ 36 ശതമാനം വർധനവാണ് വിദേശികൾക്ക് ജോലി നഷ്ടപ്പെടുന്നതിൽ ഉണ്ടായിട്ടുള്ളത്. രാജ്യത്തെ തൊഴിൽ രഹിതരിൽ 93 ശതമാനം സ്വദേശികളും 7 ശതമാനം വിദേശികളുമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം നടപ്പാക്കിയ ആശ്രിത ലെവി വിദേശ ജോലിക്കാരുടെയും കുടുംബങ്ങളുടെയും കൊഴിഞ്ഞുപോക്കിനു കാരണമായിട്ടുണ്ട്. വരും വർഷങ്ങളിൽ വിദേശ ജോലിക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Shares 393
Close