പൊട്ടിച്ചിരിപ്പിക്കാൻ മുന്നഭായുമായി സഞ്‌ജയ് ദത്ത് വീണ്ടും

മുംബൈ: മുന്നാഭായിയായി തിരിച്ചെത്താൻ തയ്യാറെടുക്കുകയാണെന്ന് സഞ്ജയ് ദത്ത്. ഒമങ് കുമാറിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രം “ഭൂമി“യുടെ റിലീസിനു ശേഷം മുന്നഭായി‌- 3 നായി സമയം ചിലവഴിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

രാജ്കുമാർ ഹിറാനിയുടെ സംവിധാനത്തിൽ 2003-ൽ ഇറങ്ങിയ മുന്ന ഭായ് MBBS സഞ്ജയുടെ കരിയറിലെ മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുന്നതിലൂടെ ജനപ്രീതി നേടിയ ചിത്രം വിവിധ ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. 2006‌-ൽ “ലഗേ രഹോ മുന്നാഭായുമായെത്തി വീണ്ടും വിജയം നേടി.

“ഭൂമി” യുടെ ട്രെയിലർ പ്രകാശന വേദിയിൽ സഞ്ജയ് തന്നെയാണ് മുന്നഭായ്-3 ചെയ്യാനുള്ള ആഗ്രഹം പങ്കു വെച്ചത്. ചടങ്ങിൽ പങ്കെടുത്ത വിധു വിനോദ് ചോപ്രയാണ് സഞ്ജയിന് മറുപടി നൽകിയത്. അണിയറ പ്രവർത്തകർ അതിനായുള്ള ഒരുക്കങ്ങളിലാണെന്നും ഉടൻ തന്നെ സഞ്ജയിന് മുന്നാഭായിയായി എത്തുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മുന്നഭായുടെ നിർമ്മാതാവും തിരക്കഥാകൃത്തുമാണ് ചോപ്ര.

ചിത്രത്തിന്റെ മൂന്നാം പതിപ്പിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Close