കശ്‍മീരിൽ ഭീകരാക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു; മൂന്ന് ഭീകരരെ പിടികൂടി

ശ്രീനഗർ: കശ്‍മീരിലെ ഷോപ്പിയാനിൽ ഭീകരാക്രമണം. രണ്ട് സൈനികർ വീരമൃത്യു വരിച്ചു. മൂന്ന് ഭീകരരെ സൈന്യം പിടികൂടി.

പ്രദേശത്ത് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്.

അതിനിടെ കേന്ദ്ര സർക്കാർ രാജ്യത്ത് സുരക്ഷ കർശനമാക്കി. പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി.

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായാണ് സുരക്ഷ കൂടുതൽ ശക്തമാക്കിയത്.

Close