ബ്ലൂ വെയിൽ ചലഞ്ച് : ഒരു വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തു.

കൊൽക്കത്ത: ഇന്റ്ർനെറ്റിലൂടെ നിരവധി കൗമാരക്കാരെ മരണത്തിലേക്ക് നയിച്ച ചലഞ്ചിങ് ഓൺലൈൻ ഗെയിം ബ്ലൂ വെയിലിലൂടെ ഇന്ത്യയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. പശ്ചിമ ബാംഗാളിലാണ് സംഭവം. മിഡ്നാപ്പൂർ ജില്ലയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്.

ഇതാദ്യമായല്ല രാജ്യത്ത് ബ്ലൂ വൈയിൽ ഗെയിം കുട്ടികളിൽ ആത്മഹത്യാ പ്രേരണയ്ക്ക് കാരണമാകുന്നത്. സമീപ കാലത്ത് സോലാപൂരിൽ 14 വയസ്സുള്ള ആൺ കുട്ടിയെ പൂനെ പോലീസ് ഇടപെട്ട് ആത്മഹത്യയിൽ നിന്നു പിന്തിരിപ്പിച്ചിരുന്നു. ഇൻഡോറിൽ 13 വയസ്സുകാരൻ സ്കൂൾ കെട്ടിടത്തിനു മുകളിൽ നിന്നും ചാടാൻ നടത്തിയ ശ്രമം സഹപാഠികൾ കണ്ടെത്തിയാണ് ഇല്ലാതാക്കിയത്.

ഒൻപതാം ക്ലാസ്സുകാരൻ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായിരുന്നു ഗെയിമ്ന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്ത മരണം.സംഭവങ്ങളെ പറ്റി വ്യക്തമായ നിഗമനത്തിലെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. റഷ്യൻ നിർമ്മിത ഓൺലൈൻ ഗെയിം ഇതിനകം 100-ൽ പരം ജീവനുകളാണ് ലോകമെമ്പാടുമായി നഷ്‌ട്ടമാക്കിയിട്ടുള്ളത്.

ഒരോ കടമ്പകളായാണ് ഗെയിം അംഗങ്ങൾക്ക് നൽകുന്നത്. 50 ദിവസം കൊണ്ട് പൂർത്തിയക്കുവാനുള്ള കടമ്പകളെല്ലാം തെളിയിയിക്കുന്നതിന് അവ ചെയ്തു എന്ന് കാണിക്കുന്ന ഫോട്ടോകളാണ് ആവശ്യം. ചെറിയ ചലഞ്ചുകളുമായി തുടങ്ങുന്ന ഗെയിം പിന്നീട് മാനസികമായി വലിയ വെല്ലുവിളികളിലേക്ക് അംഗങ്ങളെ ക്ഷണിക്കുന്നു. അവസാനമായി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടാനും അതിന്റെ ചിത്രങ്ങൾ പകർത്തുവാനുമാണ് ആവശ്യപ്പെടുന്നത്. പങ്കെടുക്കുന്നവരെ ആത്മഹത്യയിലേക്ക് നയിക്കുന്നതിനു കാരണം ഇതാകാം എന്നാണ് പോലീസിന്റെ നിഗമനം.

Close