കുട്ടികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയും കേന്ദ്ര ആരോഗ്യമന്ത്രിയും ആശുപത്രിയിലെത്തി

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ എൻസഫലൈറ്റിസ് ബാധിച്ച് കുട്ടികൾ മരിച്ച സംഭവത്തെത്തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയും മുഖ്യമന്ത്രിയ്ക്കൊപ്പം ആശുപത്രിയിലെത്തിയിട്ടുണ്ട്.

കേന്ദ്ര സംഘം ദുരന്തമുണ്ടായ ആശുപത്രി സന്ദർശിക്കും.

കേന്ദ്ര ആരോഗ്യ സഹ മന്ത്രി അനുപ്രീയ പട്ടേൽ കഴിഞ്ഞ ദിവസം തന്നെ ഗോരഖ്പൂരിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

അതേ സമയം കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. സംസ്ഥാന സർക്കാർ ജുഡീഷ്യൽ അണ്വഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Close