ഗോരഖ്പൂർ സംഭവം; സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു

ഗോരഖ്പൂർ: ഗോരഖ്പൂർ സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ പൂർണ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർ പ്രദേശിൽ ധാരാളം കുട്ടികൾ മരിച്ച് വീണത് കണ്ടയാളാണ് താൻ. ഇനി കുട്ടികൾ മരിച്ച് വീഴാൻ അനുവദിക്കില്ല. ജപ്പാൻ ജ്വരം തടയാൻ സർക്കാർ നടപടികളെടുത്തിരുന്നു. ഇതിനായി ആശുപത്രിക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു.

ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ വാസ്തവിരുദ്ധമാണ്. മാദ്ധ്യമങ്ങൾ പുറത്തുനിന്ന് റിപ്പോർട്ട് ചെയ്യാതെ അകത്ത് കയറി യാഥാർത്ഥ്യം മനസ്സിലാക്കണം. മാദ്ധ്യമപ്രവർത്തകരെ തടയരുതെന്ന് ആശപത്രി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഗോരഖ്പൂരെന്നല്ല ഉത്തർപ്രദേശിൽ എവിടെയും അധികൃതരുടെ വീഴ്ച മൂലം മരണം സംഭവിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

 

Close