കൊല്ലം : സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനത്തിന് പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന് വെളിപ്പെടുത്തൽ. തന്നെ നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്ന് കൊല്ളം തഴവ സ്വദേശിയായ യുവാവ്. മതപരിവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത് മലപ്പുറം സത്യസരണിയിൽ നിന്ന് മതം മാറിയ സംഘമെന്നും യുവാവ് . ഇത് വ്യക്തമാക്കി യുവാവ് പൊലീസിൽ പരാതി നൽകി.
കരുനാഗപ്പള്ളി ശരത് ഭവനത്തിൽ ശരത് രാജ് ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത് .വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ തന്നെ സൗഹൃദം സ്ഥാപിച്ച് മതം മാറ്റാൻ ശ്രമിച്ചതായാണ് യുവാവിന്റെ പരാതി. ശ്യാം എന്ന പേരിൽ തന്നെ സമീപിച്ച ആൾ യഥാർത്ഥത്തിൽ മതം മാറിയ ആളാണെന്നു പിന്നെയാണ് മനസ്സിലായതെന്നും യുവാവ് പരാതിയിൽ പറയുന്നു.