മിലിട്ടറി പോലീസിൽ ഇനി വനിതകളും

ന്യൂഡൽഹി:ചരിത്ര തീരുമാനവുമായി ഇന്ത്യൻ പ്രതിരോധവകുപ്പ്,മിലിട്ടറി പോലീസിൽ ഇനി സ്ത്രീകൾക്കും അവസരം.നിർമ്മലസീതാരാമൻ പ്രതിരോധവകുപ്പ് മന്ത്രിയായി ചുമതലയേറ്റതിനു തൊട്ടുപിറകേയാണ് സുപ്രധാനമായ തീരുമാനം.

കരസേന ലഫ്റ്റനൻറ്റ് ജനറൽ അശ്വനി കുമാറാണ് വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. എണ്ണൂറോളം അവസരങ്ങളാണ് സ്ത്രീകൾക്കായി മാറ്റിവയ്‌ക്കുന്നത്. കരസേന മേധാവി ബിപിൻ റാവത്ത് ആർമിയിൽ വനിതാ ജവാന്മാരെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നതായി മുൻപ് പ്രസ്താവിച്ചിരുന്നു അത് സ്ഥിരീകരിക്കുന്നതാണ് പുതിയ തീരുമാനം.

ഇതോടെ സ്ത്രീകൾ ഉൾപ്പെടുന്ന കേസുകളിൽ വനിതാ ജവാന്മാരുടെ സഹായം തേടാൻ കരസേനയ്‌ക്ക് സാധിക്കും.നിലവിൽ ആരോഗ്യം,വിദ്യാഭ്യാസം ,നിയമം തുടങ്ങിയ മേഖലകളിലാണ് വനിതകൾക്ക് അവസരമുള്ളത്.

Shares 728
Close