ന്യൂഡൽഹി : ഭാരതത്തിന്റെ സ്വന്തം ടാങ്ക് വേധമിസൈൽ നാഗ് വിജയകരമായി പരീക്ഷിച്ചു . തദ്ദേശീയമായി വികസിപിച്ച നാഗിന്റെ മൂന്നാമത്തെ തലമുറയിലെ മിസൈലാണ് വിജയകരമായി പരീക്ഷിച്ചത് .
രണ്ട് വ്യത്യസ്ത ലക്ഷ്യങ്ങളെ വിജയകരമായി തകർത്താണ് നാഗ് ഭാരത സേനക്ക് ചരിത്ര നേട്ടമായി മാറിയത് . ഇൻഫ്രാറെഡ് ചിത്രീകരണ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന നാഗിന്റെ ആക്രമണ പരിധി 7-8 കിലോമീറ്ററാണ് .