സ്പാനിഷ് ലാലിഗയിൽ ബാഴ്‍സലോണയ്ക്ക് തകർപ്പൻ ജയം

സ്‍പാനിഷ് ലാലിഗയിൽ ബാഴ്‍സലോണയ്ക്ക് തകർപ്പൻ ജയം. എസ്‍പാന്യോളിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബാഴ്‍സലോണ തകർത്തത്.

കറ്‍റാലന്മാർക്കായി സൂപ്പർ സ്ട്രൈക്കർ ലയണൽ മെസി ഹാട്രിക് നേടി. ജെറാൾഡ് പിക്വെ, ലൂയി സുവാരസ് എന്നിവരാണ് ബാഴ്‍സയ്ക്ക് വേണ്ടി മറ്റ് ഗോളുകൾ നേടിയത്.

ജയത്തോടെ മൂന്നു കളികളിൽ 9 പോയിന്‍റുമായി ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Close