ഓസ്ട്രേലിയയ്‍ക്കെതിരായ മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഉമേഷും ഷമിയും തിരിച്ചെത്തി

മുംബൈ: ഓസ്ട്രേലിയയ്‍ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പേസ് ബൗളർമാരായ മുഹമ്മദ് ഷമിയും ഉമേഷ് യാദവും ടീമിൽ തിരികെയെത്തി. ഷാർദ്ദൂൽ ഠാക്കൂറിനെ ഒഴിവാക്കി.

ശ്രീലങ്കൻ പര്യടനത്തിൽ വിശ്രമം അനുവദിച്ച ആർ അശ്വിനും രവീന്ദ്ര ജഡേജയെയും ഉൾപ്പെടുത്തിയിട്ടില്ല. റൊട്ടേഷൻ അടിസ്ഥാനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചതെന്നും ഇതനുസരിച്ചാണ് ഇവർക്ക് വിശ്രമം അനുവദിച്ചതെന്നും സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്കെ പ്രസാദ് അറിയിച്ചു.

അക്ഷർ പട്ടേലും യസുവേന്ദ്ര ചഹലുമാകും ടീമിലെ സ്‍പിന്നർമാർ. അതേസമയം യുവരാജ് സിംഗിനെയും സുരേഷ്‍ റെയ്‍നെയും ഇത്തവണയും പരിഗണിച്ചില്ല.

Close