ശ്രീനഗർ : കരാർ ലംഘിച്ച് കാശ്മീർ അക്നൂരിലെ പർഗ് വാൾ ഭാഗത്ത് പാകിസ്ഥാന്റെ വെടിവയ്പ്പ്.യാതൊരു പ്രകോപനങ്ങളും കൂടാതെയാണ് പാകിസ്ഥാൻ സൈന്യം ഇന്ത്യൻ സേനക്കുനേരെ വെടി ഉതിർത്തത്.ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തി. ഈ മാസം മൂന്നാം തവണയാണ് പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നത്.