കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിന്റെ എട്ട് മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാകുമെന്ന് കായിക മന്ത്രി എസി. മൊയ്തീന് പറഞ്ഞു.
ആദ്യ മത്സരം ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് ബ്രസീലും സ്പെയിനും തമ്മിലാണ്. അന്നു രാത്രി എട്ടിന് നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയും നൈജീരിയയും ഏറ്റുമുട്ടും.
പത്താം തീയതി വൈകിട്ട് അഞ്ചിന് സ്പെയിന് – നൈജീരിയ മത്സരവും രാത്രി എട്ടിന് ദക്ഷിണ കൊറിയ – ബ്രസീല്‍ മത്സരവും 13ന് വൈകിട്ട് അഞ്ചിന് ഗിനിയ – ജര്‍മനി മത്സരവും രാത്രി എട്ടിന് സ്പെയിന് – ദക്ഷിണ കൊറിയ മത്സരവും നടക്കും.
18ന് പ്രീക്വാര്‍ട്ടര്‍ മത്സരത്തിനും 22ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനും കൊച്ചി വേദിയാകുമെന്നും കായിക മന്ത്രി അറിയിച്ചു.