ദൂരപരിധിയിൽ റെക്കോഡിട്ട് ഇന്ത്യൻ ഹൗവിറ്റ്സർ

ന്യൂഡൽഹി : ഇന്ത്യൻ നിർമ്മിത ടവേഡ് ആർട്ടിലറി ഗൺ ദൂരപരിധിയിൽ റെക്കോഡിട്ടു. ഡിആർഡിഒയും സ്വകാര്യ കമ്പനിയും സംയുക്തമായി രൂപകൽപ്പന ചെയ്ത അഡ്വാൻസ്ഡ് ടവേഡ് ആർട്ടിലറി ഗൺ സിസ്റ്റം ( ATAGS) ആണ് ഏറ്റവും അകലെയുള്ള ലക്ഷ്യം തകർത്ത് റെക്കോഡിട്ടത് .

.ലോകത്തുള്ള ആർട്ടിലറി ഗണ്ണുകളുടെ ഇതുവരെയുള്ള പരമാവധി ദൂരപരിധി 40 കിലോമീറ്ററാണ് .എന്നാൽ 48.074 കിലോമീറ്റർ അകലെയുള്ള ലക്ഷ്യമാണ് ‌ ഇന്ത്യൻ ഹൗവിറ്റ്സർ കൃത്യമായി ഭേദിച്ചത് .155 എം‌എം 52 കാലിബർ സൈന്യത്തിന്റെ ആർട്ടിലറി നവീകരണത്തിന്റെ ഭാഗമായാണ് നിർമ്മിച്ചത് .2016 ൽ നടന്ന പരീക്ഷണങ്ങളും പൂർണ്ണ വിജയമായിരുന്നു .

ഇന്ത്യൻ ഹൗവിറ്റ്സറിന്റെ ഭാരം 12 ടണ്ണാണ്. 25 ലിറ്ററിന്റെ ചേംബറാണ്ീ തോക്കിനുള്ളത് . എന്നാൽ മിക്ക 155 എം എം ആർട്ടിലറി തോക്കുകൾക്കും ചേംബർ 23 ലിറ്ററാണ്. ഇതാണ് കൂടുതൽ ദൂരപരിധി സാദ്ധ്യമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് .

30 സെക്കന്റിൽ ആറു റൗണ്ടുകൾ നിറയൊഴിക്കാൻ കഴിയുമെന്നത് മറ്റൊരു പ്രത്യേകതയാണ് .മറ്റ് മിക്ക ഹൗവിറ്റ്സറുകൾക്കും 30 സെക്കന്റിൽ മൂന്ന് റൗണ്ടുകൾ മാത്രമാണ് നിറയൊഴിക്കാനാകുക. പരീക്ഷണം പൂർത്തിയായിക്കഴിഞ്ഞാൽ 2000 തോക്കുകളെങ്കിലും സൈന്യത്തിന്റെ ഭാഗമാകും .

 

Close