മെക്സിക്കോയിൽ വൻ ഭൂചലനം. ഭൂചലനത്തിൽ മരണം 130 കവിഞ്ഞു. സെൻട്രൽ മെക്സിക്കോയിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. മേഖലയിൽ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്.
ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്.തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ധാരാളം പേർ അകപ്പെട്ടിടുള്ളതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. മെക്സിക്കോ നഗഗത്തിൽ നിന്നും 120 കി.മി. അകലെയുള്ള അറ്റൻസിഗോ നഗരത്തിനടുത്തുള്ള പ്യൂബലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
മെക്സിക്കോയിലെ മൊറളസ്സി മാത്രമായി 54 ഓളം പേരാണ് ഭൂചലനത്തിൽ മരണമടഞ്ഞത്.
ദുരന്തപ്രദേശത്തെ ടെലിഫോൺ, വൈദ്യുത ബന്ധങ്ങൾ പൂർണ്ണമായും താറുമാറായി. 38 ലക്ഷത്തോളം പേരെ ദുരന്തം ബാധിച്ചതായാണ് റിപ്പോർട്ട്. മേഖലയിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.