കുൽദീപിന് ഹാട്രിക്; രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം

കൊൽക്കത്ത: ഓസ്ട്രേലിയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. അമ്പത് റൺസിനാണ് ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചത്. 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‍ട്രേലിയ 202 റൺസിന് പുറത്തായി.

ഹാട്രിക് നേടിയ കുൽദീപ് യാദവ്, മൂന്ന് വിക്കറ്റ് വീഴ്‍ത്തിയ ഭുവനേശ്വർ കുമാർ എന്നിവരുടെ ബൗളിംഗ് മികവിലായിരുന്നു ഇന്ത്യൻ ജയം.

മുപ്പത്തി മൂന്നാം ഓവറിൽ മാത്യു വെയ്‍ഡ്, ആഷ്‍ടർ ആഗർ, പാറ്റ് കമ്മിൻസ് എന്നിവരെ പുറത്താക്കിയാണ് കുൽദീപ് യാദവ് ഹാട്രിക് നേടിയത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന ബഹുമതിയും കുൽദീപിന്‍റെ പേരിലായി.

അർദ്ധ സെഞ്ച്വറി നേടിയ മാർക്ക് സ്റ്റോയിനിസ്, സ്റ്റീവ് സ്മിത്ത് എന്നിവർക്ക് മാത്രമേ ഇന്ത്യൻ ബൗളർമാരെ അൽപമെങ്കിലും ചെറുക്കാനായുള്ളൂ. ജയത്തോടെ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

Close