ഏകതാ നവരാത്രി മണ്ഡപ സംഗീതോത്സവത്തിന് തുടക്കമായി

ഷാർജ: ഷാർജയിൽ നടക്കുന്ന ഏകതാ നവരാത്രി മണ്ഡപ സംഗീതോത്സവത്തിന് തുടക്കമായി. ഈ മാസം 29 വരെയാണ് സംഗീതോത്സവം.

സൂര്യകാലടി മന ബ്രഹ്മ ശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ഭദ്രദീപം കൊളുത്തിയതോട് കൂടിയാണ് ഏകതാ നവരാത്രി മണ്ഡപ സംഗീതോത്സവത്തിന് തുടക്കമായത്. ഷാർജ ആസ്ഥാനമായ ഏകതാ എന്ന പ്രവാസി മലയാളികളുടെ കൂട്ടായ്മയാണ് നവരാത്രി സംഗീതോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

ഈ മാസം 29 വരെയുള്ള നവരാത്രി ദിനങ്ങളിൽ ഷാർജ, റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗീതോത്സവത്തിൽ ഭാരതത്തിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി നൂറിലധികം പേർ പങ്കെടുക്കും.

തിരുവനന്തപുരത്തു നടന്നു വരുന്ന നവരാത്രി സംഗീതോത്സവത്തിന്റെ അതേ മാതൃകയിലും, ചിട്ടയോടെയും ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏക സംഗീതോത്സവമാണ് ഇത്.

Shares 150
Close