പാകിസ്ഥാൻ ഇപ്പോൾ ടെററിസ്ഥാൻ ആണെന്ന് ഇന്ത്യ യു എന്നിൽ

ജനീവ: ഐക്യരാഷ്‍ട്രസഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ . പാകിസ്ഥാൻ ടെററിസ്ഥാനായി മാറി. ഭീകരരുടെ വിളനിലമായി പാകിസ്ഥാൻ മാറിയെന്ന് ഇന്ത്യ പ്രതികരിച്ചു. കശ്‍മീർ ഭാരതത്തിന്‍റെ അവിഭാജ്യഘടകമാണെന്നും ഇന്ത്യ വ്യക്തമാക്കി.

 

പാക് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസി ഐക്യരാഷ്‍ട്രപൊതുസഭയിൽ നടത്തിയ പ്രസംഗത്തിനായിരുന്നു ഇന്ത്യയുടെ മറുപടി. പാകിസ്ഥാനെതിരെ ഇന്ത്യ ഭീകരപ്രവർത്തനങ്ങൾ നടത്തുകയാണെന്നും കശ്മീരിൽ ഐക്യരാഷ്ട്ര സംഘടന പ്രത്യേകസംഘത്തെ നിയമിക്കണമെന്നുമായിരുന്നു അബ്ബാസിയുടെ ആരോപണം.

ഇന്ത്യ ശക്തമായ മറുപടി നൽകിയതിന് തൊട്ടുപിന്നാലെ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം .അർണിയ സെക്ടറിൽ ആണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.

 

Close